വീണ്ടും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം

തിരുവനന്തപുരം മുതലപ്പൊഴിയിൽ പൊഴി മുറിച്ചതിന് പിന്നാലെ വീണ്ടും വള്ളം മറിഞ്ഞ് അപകടം. പൂന്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള ‘വേളാങ്കണ്ണി മാതാ’ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന 21 പേരും രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോൾ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. നിലവിൽ ആർക്കും അപകടത്തിൽ സാരമായ പരുക്കുകൾ ഇല്ല.
Read Also: സംവിധായകർ പ്രതികളായ ലഹരി കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
മണൽ മൂടി കിടന്ന മുതലപ്പൊഴിയിൽ മത്സ്യബന്ധനം ഭാഗികമായി ആരംഭിച്ച് കുറച്ചുദിവസം കഴിഞ്ഞതിന് ശേഷമാണ് വീണ്ടും അപകടം ഉണ്ടാകുന്നത്. ഒരു വർഷത്തിനിടെ 80 തോളം പേരാണ് മുതാലപ്പൊഴിയിലെ അപകടത്തിൽ മരിച്ചത്. അശാസ്ത്രീയ നിർമാണം ഉൾപ്പടെയുള്ളവ കാരണമാണ് മിക്കപ്പോഴും അപകടങ്ങൾ ഇവിടെ ഉണ്ടാകുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ പൂർണമായി നീക്കിയാൽ മാത്രമേ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുകയുള്ളൂ.
Story Highlights : Boat accident in muthalappozhy again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here