Advertisement

ജന്തർ മന്തറിൽ പ്രതിഷേധ ജ്വാല; മെഴുകുതിരി തെളിയിച്ച് ​ഗുസ്തി താരങ്ങൾ

May 7, 2023
Google News 1 minute Read
Protesting wrestlers hold candlelight at Jantar Mantar

ജന്തർ മന്തറിൽ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി പ്രതിഷേധജ്വാല. താരങ്ങളെ പിന്തുണച്ച് എത്തിയവർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കുകയാണ്. ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യങ്ങൾ അടക്കം മുഴക്കിയാണ് ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നത്.

ഗുസ്തിക്കാർക്ക് പിന്തുണയുമായി നൂറുകണക്കിന് പേരാണ് സ്ഥലത്തെത്തിയത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഡൽഹി പൊലീസ്, സിആർപിഎഫ് തുടങ്ങിയ ഏജൻസികളിൽ നിന്ന് അ‍ഞ്ഞൂറിലധികം പേരാണ് സുരക്ഷയ്ക്കായി ജന്തർ മന്തറിൽ എത്തിയത്. പ്രതിഷേധക്കാരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.

ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്നാണ് ഗുസ്തി താരങ്ങളുടെ മുന്നറിയിപ്പ്.തുടർ പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ചയുടെയും ഘാപ്പ് നേതാക്കളുടെയും പിന്തുണയും താരങ്ങൾക്കുണ്ട്. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘടനകളും ജന്തർ മന്തറിലെത്തി. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യൽ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ ആരോപിച്ചു.

Story Highlights: Protesting wrestlers hold candlelight at Jantar Mantar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here