ഷാർജയിൽ വായനോത്സവത്തിൽ പ്രസാധകർക്ക് കൈത്താങ്ങായി ഷാർജ ഭരണാധികാരി; പുസ്തകങ്ങൾ വാങ്ങാൻ വകയിരുത്തിയത് 25 ലക്ഷം ദിർഹം

ഷാർജയിലെ കുട്ടികളുടെ വായനോത്സവത്തിൽ പ്രസാധകർക്ക് കൈത്താങ്ങായി ഷാർജ ഭരണാധികാരി. പുസ്തകങ്ങൾ വാങ്ങുന്നതിന് പണം വകയിരുത്തിയതായി ഭരണാധികാരി അറിയിച്ചു. അക്ഷരങ്ങളെയും വായനയെയും എക്കാലവും പ്രോത്സാഹിപ്പിക്കാറുളള രാജ്യമാണ് യുഎഇ. ( Sheikh Sultan allocates Dh2.5 million for book purchases ).
എമിറേറ്റിലെ വായനശാലകളിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം ദിർഹമാണ് വകയിരുത്തിയത്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വായനോത്സവത്തിൽ പങ്കെടുക്കുന്ന ലോകത്തെമ്പാടുമുള്ള പ്രസാധനാലയങ്ങൾക്ക് തീരുമാനം വലിയതോതിൽ ഗുണം ചെയ്യും. വായനയെയും വിജ്ഞാനത്തെയും പ്രോത്സാഹിപ്പിക്കുന്ന ഷാർജയുടെ നയനിലപാടുകൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.
16 രാജ്യങ്ങളിൽനിന്നുള്ള 141 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കാനെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും കുട്ടികളുടെ വായനോത്സവത്തിലും അന്താരാഷ്ട്ര പുസ്തകോത്സവത്തിലും എത്തിച്ചേരുന്ന പ്രസാധകരിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് ഫണ്ട് അനുവദിച്ചിരുന്നു. വായനോത്സവത്തിന്റെ 14ാം പതിപ്പാണ് പുരോഗമിക്കുന്നത്.
Story Highlights: Sheikh Sultan allocates Dh2.5 million for book purchases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here