‘ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ ബാംഗ്ലൂർ മൂന്ന് ഐപിഎൽ കിരീടം നേടിയേനെ’; വസിം അക്രം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയായിരുന്നെങ്കിൽ ടീം മൂന്ന് ഐപിഎൽ കിരീടം നേടിയേനെ എന്ന് പാകിസ്താൻ മുൻ ക്യാപ്റ്റൻ വസിം അക്രം. സ്‌പോർട്‌സ്‌കീഡയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം അഭിപ്രായപ്പെട്ടത്. കളിക്കളത്തിൽ ധോണിയുടെ ശാന്തതയും കളിക്കാരിൽ ആത്മവിശ്വാസം വളർത്താനുള്ള കഴിവും ബാംഗ്ലൂരിനെ വളരെയധികം സഹായിക്കുമായിരുന്നു എന്ന് അക്രം വ്യക്തമാക്കി. Wasim Akram says RCB could won IPL titles with Dhoni as captain
ബാംഗ്ലൂരിന് ശക്തമായ ആരാധക പിന്തുണയുണ്ട്. കൂടാതെ, സമകാലിക ക്രിക്കറ്റിലെ മികച്ച താരമായ വിരാട് കോലി തുടക്കം മുതലേ ടീമിനൊപ്പമുണ്ട്. പക്ഷെ, അവർക്ക് ഇതുവരെ ഒരു ട്രോഫി നേടാൻ സാധിച്ചിട്ടില്ല. ധോണി ആർസിബിയുടെ നായകനായിരുന്നെങ്കിൽ അവരെ കിരീട വിജയത്തിലേക്ക് നയിക്കുമായിരുന്നു എന്നാണ് അക്രം അറിയിച്ചത്. കളിക്കളത്തിലെ ശാന്തതയാണ് ധോണിയുടെ മുഖമുദ്ര. എന്നാൽ, ഉള്ളിൽ ഉണ്ടാകുന്ന സംഘർഷങ്ങളെ മറച്ചുവെക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
കളിക്കളത്തിൽ ശാന്തനായ ധോണിയെ കാണുന്ന താരങ്ങൾക്ക് കൂടുതൽ ആത്‌മവിശ്വാസം ലഭിക്കുന്നു. സഹ താരങ്ങളിൽ ആത്മവിശ്വാസം വളർത്താൻ അറിയാവുന്ന ഒരാളാണ് ധോണി എന്ന് അക്രം വ്യക്തമാക്കി. ഈ ആത്മവിശ്വാസമാണ് ബാംഗ്ലൂരിന് ആവശ്യമുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ നിരയുണ്ടായിട്ടും കഴിഞ്ഞ പതിനാറ് വർഷമായി ബാംഗ്ലൂരിന് ഐപിഎൽ കിരീടം എന്ന സ്വപ്നത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല. മറിച്ച്, നാല് ഐപിഎൽ കിരീടമാണ് മഹേന്ദ്രസിംഗ് ധോണിയുടെ കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സ് നേടിയിട്ടുള്ളത്.
Story Highlights: Wasim Akram says RCB could won IPL titles with Dhoni as captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here