Advertisement

‘ഞെട്ടിപ്പിക്കുന്ന ദുരന്തമാണ് താനൂരിലുണ്ടായത്’; അനുശോചിച്ച് നേതാക്കൾ

May 8, 2023
Google News 2 minutes Read
'A shocking tragedy happened in Thanoor'; BJP leaders

താനൂരിലുണ്ടായത് ഞെട്ടിക്കുന്ന ദുരന്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഗാധമായ ദു:ഖത്തിൽ പങ്കു ചേരുന്നു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനും മറ്റ് ആവശ്യങ്ങൾക്കും എല്ലാ പാർട്ടി പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറത്തുണ്ടായത് ദാരുണമായ അപകടമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. ‘അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ അതിവേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു’- ഷാ കുറിച്ചു.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് ബിജെപി നേതാക്കളും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. ‘മലപ്പുറത്ത് നിർഭാഗ്യകരമായ ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’- പിയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു.

Story Highlights: ‘A shocking tragedy happened in Thanoor’;BJP leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here