Advertisement

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; ഷാരൂഖിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ

May 8, 2023
Google News 4 minutes Read
Elathur train arson case; NIA wants Shah Rukh in custody for three more days

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് എൻഐഎ. ഷാരൂക്കിനെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. ഷാരൂഖ് ചില പുതിയ വെളിപ്പെടുതലുകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്നും എൻഐഎ പറയുന്നു. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. ( Elathur train arson case; NIA wants Shah Rukh in custody for three more days ).

Read Also: എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫി എൻ.എ.എ കസ്റ്റഡിയിൽ; ഇനി വിശദമായ ചോദ്യം ചെയ്യൽ

ഷാറൂഖ് സെയ്ഫിയുമായി എൻഐഎ സംഘം ഷൊർണ്ണൂരിൽ തെളിവെടുപ്പ് നടത്തിയിരുന്നു. റെയിൽവെ സ്റ്റേഷനിലും പെട്രോൾ വാങ്ങിയ പമ്പിലും ഉൾപ്പടെയാണ് പ്രതിയുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. കേസന്വേഷണം എൻഐഎ ഏറ്റെടുത്ത ശേഷം ആദ്യമായായിരുന്നു പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷമാണ് കൂടുതൽ ദിവസം ഷാറൂഖിനെ കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടത്.

മൂന്ന് പേരുടെ മരണത്തിന് കാരണമായ എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ കൊച്ചി യൂണിറ്റാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതിക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ് എടുത്തിരുന്നു. സംഭവത്തിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിൽ സെയ്ഫിക്ക് സഹായം നൽകിയവരുടെ വിവരം ഉൾപ്പെടെ എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്.

Story Highlights: Elathur train arson case; NIA wants Shah Rukh in custody for three more days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here