ഒരു ദിവസം എത്രത്തോളം മധുരം കഴിക്കാറുണ്ട്? മധുരത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

ചില ആളുകള്‍ ശരീരഭാരം കുറയ്ക്കാന്‍ പാടുപെടുന്നത് നാം കാണാറുണ്ട്. ആവുന്നത്ര വ്യായാമം ചെയ്തിട്ടും പല പരിശ്രമങ്ങള്‍ നടത്തിയിട്ടും തടി കൂടുകയല്ലാതെ കുറയുന്നത് കാണുന്നില്ലെന്നാണ് പലരുടെയും പരാതികള്‍ ഒരു പക്ഷേ ഇതിന് പിന്നിലെ കാരണം അപ്രതീക്ഷിതമാകാം.(How much sweets do you eat in a day)
ഭക്ഷണത്തിന് ശേഷം ഒരല്പം മധുരം കഴിക്കുന്ന ശീലം മിക്കവര്‍ക്കും കാണും. എന്നാല്‍,പലര്‍ക്കും തിരിച്ചറിയാനാകാത്ത അപകടങ്ങള്‍ മധുരത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. മധുരം നമ്മുടെ ശരീരഭാരം ഉയര്‍ത്തുന്നതിന് കാരണമാകും എന്ന് പറഞ്ഞാല്‍ അതിനെ അത്ര നിസ്സാരമായി കാണരുത്. നാം കഴിക്കുന്ന ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ ശാരീരികവും മാനസികവുമായ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നെല്ലാവര്‍ക്കുമറിയാം. എന്നാല്‍ പ്രമേഹത്തെ പേടിച്ച് പഞ്ചസാരയ്ക്ക് പകരം സാക്കറിന്‍, സൂക്രലോസ് പോലുള്ള കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. പല ഭക്ഷണസാധനങ്ങളിലും, പ്രത്യേകിച്ച് പുറത്തുനിന്ന് നാം വാങ്ങിക്കുന്ന പലഹാരങ്ങളില്‍ കാണുന്നൊരു ഘടകമാണ് കൃത്രിമമധുരം.
കൃത്രിമ മധുരങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കുന്നത് ഭാരവര്‍ധനവ് ഉള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഹ്രസ്വകാലത്തേക്ക് ശരീരഭാരം കുറയ്ക്കാന്‍ കൃത്രിമ മധുങ്ങള്‍ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് തുടര്‍ന്നാല്‍ ടൈപ്പ് 2 പ്രമേഹ സാധ്യത 34 ശതമാനം വര്‍ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാനീയങ്ങള്‍ വഴിയാണെങ്കില്‍ ഇത് 23 ശതമാനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Read Also: കടുത്ത ചൂട് മൂലം ദഹനപ്രശ്‌നങ്ങളും വര്‍ധിച്ചോ? ഒഴിവാക്കാം ചില ലളിതമായ മാര്‍ഗങ്ങളിലൂടെ
കൃത്രിമ മധുരത്തിന്റെ ഉപയോഗം ഹൃദ്രോഗ സാധ്യത 32 ശതമാനവും, പക്ഷാഘാത സാധ്യത 19 ശതമാനവും, ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത 13 ശതമാനവും വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ മൂത്രസഞ്ചിയിലെ അര്‍ബുദ സാധ്യതയും കൃത്രിമ മധുര ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമിതമായി പഞ്ചസാര കഴിക്കുകയാണെങ്കില്‍, അത് പഞ്ചസാരയുടെ രുചിമുകുള സഹിഷ്ണുത വര്‍ദ്ധിപ്പിക്കുകയും നമ്മുടെ ശരീരത്തിന് അത് കൂടുതല്‍ ആവശ്യമായി വരികയും ചെയ്യും. മധുരം കുറയ്ക്കുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. അളവ് കുറയ്ക്കും തോറും ശരീരവും രുചിമുകുളങ്ങളും ഇതുമായി പൊരുത്തപ്പെട്ടുതുടങ്ങും.
Read Also: കാലുവേദനയും ഉപ്പൂറ്റി വേദനയുമാണോ പ്രശ്നം; എന്താണ് പ്ലാന്റാർ ഫേഷ്യയ്റ്റിസ്? ഡോ.അരുൺ ഉമ്മൻ എഴുതുന്നു
നമ്മുടെ ശരീരത്തോടും ആരോഗ്യത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാനായി തിരഞ്ഞെടുക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം. ഭക്ഷണ ശേഷം മധുരം കഴിക്കുന്ന ശീലം ഒഴിവാക്കിയാല്‍ വീണ്ടും ഉണ്ടാകാന്‍ സാധ്യതയുള്ള അമിത വിശപ്പിന്റെ സാധ്യതകളെ ലഘൂകരിക്കാന്‍ കഴിയും. കൂടാതെ മെറ്റബോളിസം മികച്ച രീതിയിലാക്കി മാറ്റുന്നത് വഴി നമ്മുടെ ശരീരത്തില്‍ നിന്ന് കൂടുതല്‍ കലോറി ഒഴിവാക്കാനും സഹായിക്കും
Story Highlights: How much sweets do you eat in a day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here