എഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി; കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന മുഹമ്മദ് ഹനീഷിനെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടംബക്ഷേമ വകുപ്പിന്‍റെ ചുമതല നല്‍കി. സുമൻ ബില്ലയ്ക്കാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല.
ഐഎഎസ് തലപ്പത്തെ മാറ്റം അന്വേഷണത്തെ ബാധിക്കില്ല. മുഹമ്മദ് ഹനീഷ് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കും. Major changes to IAS posts announced in Kerala
ഐ എ എസ് തലപ്പത്ത് അടിമുടി മാറ്റമാണ് സർക്കാർ നടത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി വി പി ജോയിക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ അധിക ചുമതല നൽകി. സുമൻ ബില്ല ഐഎഎസിനാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ നികുതി എക്സൈസ് വകുപ്പിലേക്ക് മാറ്റി. ആരോഗ്യ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിനെ റവന്യു- ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. റാണി ജോർജാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി. വനിത ശിശു വികസന വകുപ്പിന്റെ അധിക ചുമതലയും റാണി ജോർജിന് നൽകി.
തദ്ദേശ സ്വയംഭരണ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ശര്‍മ്മിള മേരി ജോസഫിന് സാമൂഹ്യ നീതി വകുപ്പിന്‍റെ അധിക ചുമതല നല്‍കി. സഹകരണ വകുപ്പിന്‍റെ ചമുതലയുണ്ടായിരുന്ന മിനി ആന്‍റണി ന്യൂനപക്ഷ ക്ഷേമത്തിന്‍റെ അധിക ചുമതല വഹിക്കും.. ഐടി വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന രത്തന്‍ ഖേല്‍ക്കര്‍ക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ അധിക ചുമതലയും, തൊഴില്‍ വകുപ്പിന്‍റെ ചുമതല ഉണ്ടായിരുന്ന അജിത്കുമാറിന് കയര്‍, കൈത്തറി, കശുവണ്ടി വ്യവസായ വകുപ്പിന്‍റെ അധിക ചുമതലയും നല്‍കി.
Read Also: എഐ ക്യാമറയിൽ നയാപൈസയുടെ അഴിമതിയില്ല; പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ല; എം വി ഗോവിന്ദൻ
ജല അതോറിറ്റിയുടെ എംഡിയായി കാസര്‍കോട് കളക്ടറായിരുന്ന ഭണ്ടാരി സ്വാഗത് രവീര്‍ചന്ദിനെ നിയമിച്ചു.. കെ. ഇൻബഭാസ്കറാണ് പുതിയ കാസർഗോഡ് കളക്ടർ. പ്രവേശന പരീക്ഷ കമ്മീഷണറായി അരുണ്‍ കെ വിജയനെയും, രജിസ്ട്രേഷന്‍ വകുപ്പ് ഐജിയായി കണ്ണൂര്‍ ജില്ല വികസന കമ്മീഷണര്‍ മേഘശ്രീയെയും നിയമിച്ച് സർക്കാർ ഉത്തരവിറക്കി.
Story Highlights: Major changes to IAS posts announced in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here