ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു

യുഎസിലെ ടെക്സാസിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി 7 പേർ കൊല്ലപ്പെട്ടു. ഭവനരഹിതർക്കും കുടിയേറ്റക്കാർക്കുമുള്ള അഭയകേന്ദ്രത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലാണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. (Seven dead as car strikes people in Texas border town)
മെക്സിക്കൻ അതിർത്തിക്കടുത്തുള്ള ബ്രൗൺസ്‌വില്ലെ നഗരത്തിൽ പ്രാദേശിക സമയം 08:30 ന് (14:30 GMT) ആണ് സംഭവം. ബസ് സ്റ്റോപ്പിൽ കാത്തുനിന്നവരെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവർ കുടിയേറ്റക്കാരാണോ എന്ന് വ്യക്തമല്ല. പരിക്കേറ്റ ആറ് പേരിൽ ചിലരുടെ നില ഗുരുതരമാണ്.
ബോധപൂർവമായ ആക്രമണമാണെന്ന് പൊലീസിനെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾ അധികൃതരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം യുഎസ് അതിർത്തി സംരക്ഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ബ്രൗൺസ്‌വില്ലെ നഗരത്തിൽ അനധികൃത കുടിയേറ്റക്കാരുടെ വരവ് ഗണ്യമായി വർധിച്ചിട്ടുണ്ട്.
Story Highlights: Seven dead as car strikes people in Texas border town
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here