അരിക്കൊമ്പന്‍ കാട്ടാന പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നു
അരികൊമ്പന്‍ കാട്ടാന തിരികെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി സൂചന. നിലവില്‍ തമിഴ്‌നാട് വനമേഖലയിലെ മേഘമലയിലാണ് ഇപ്പോള്‍ അരികൊമ്പനുള്ളത്. അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മേഘമല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖമലയുടെ പല പ്രദേശങ്ങളിലായി അരിക്കൊമ്പനുള്ളതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. വനത്തിനുള്ളിലാണെങ്കിലും വനംവകുപ്പിനും സാധാരണക്കാരായ ജനങ്ങള്‍ക്കും തലവേദനയാണ് അരിക്കൊമ്പന്റെ സാന്നിധ്യം.
മേഖമലയില്‍ നിന്ന് ചിന്നവന്നൂരിലേക്ക് പോകുന്ന ചുരത്തില്‍ ബസിന് നേരെയും അരിക്കൊമ്പന്‍ പാഞ്ഞടുത്തിരുന്നു. നിലവില്‍ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ പ്രകാരം ആനയുടെ സഞ്ചാരം പെരിയാര്‍ കടുവാ സങ്കേതത്തിലേക്കാണ്. അതേസമയം ആന മേഘമലയില്‍ തന്നെ തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Story Highlights: Arikomban moving back to Periyar Tiger Reserve
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here