ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തം; മൂന്ന് ജില്ലകളില്‍ യെലോ അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു. പത്തനംതിട്ട, ഇടുക്കി , വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി , വയനാട് ജില്ലകളിലും യെലോ അലേര്‍ട്ടുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. (Mocha cyclone low pressure Rain chance yellow alert)
ചുഴലിയുടെ സ്വാധീനത്തിൽ കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകുമെന്നാണ് കലാവസ്ഥ കേന്ദ്ര (ഐഎംഡി)ത്തിന്റെ അറിയിപ്പ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദം ആകുമെന്നും നാളയോടെ ചുഴലിക്കാറ്റായി മാറുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ പ്രവചനം. തുടര്‍ന്ന് ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സ്വാധീനഫലമായി വരുന്ന അഞ്ചു ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Story Highlights: Mocha cyclone low pressure Rain chance yellow alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here