‘ദി കേരള സ്റ്റോറി നിർമ്മാതാവിനെ പരസ്യമായി തൂക്കിക്കൊല്ലണം’: എൻസിപി എംഎൽഎ

വിവാദ ചിത്രം ദി കേരള സ്റ്റോറിക്കെതിരെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎ ജിതേന്ദ്ര അവാദ്. സിനിമയുടെ നിർമ്മാതാവിനെ പരസ്യമായി തൂക്കിക്കൊല്ലണം. ചിത്രം കേരളത്തെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. (‘The Kerala Story’ producer should be hanged: NCP MLA)
കേരള സ്റ്റോറിയുടെ പേരിൽ ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപകീർത്തിപ്പെടുത്തി. മൂന്നു പേരുടെ ഔദ്യോഗിക കണക്ക് 32,000 ആക്കി പെരുപ്പിച്ചു കാണിച്ചു. ഈ സാങ്കൽപ്പിക സിനിമയുടെ നിർമ്മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്നും എൻസിപി എംഎൽഎ വ്യക്തമാക്കി.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്ന രീതികൾ കാണിക്കുന്ന സുദീപ്തോ സെൻ ചിത്രം, രാജ്യത്തുടനീളം വൻ രാഷ്ട്രീയ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്.
Story Highlights: ‘The Kerala Story’ producer should be hanged: NCP MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here