ക്ഷേത്ര ഉത്സവത്തിനിടയിൽ വടികൊണ്ട് എസ്ഐയുടെ തലയ്ക്കടിച്ച മൂന്നുപേർ അറസ്റ്റിൽ

മാന്നാറിൽ ക്ഷേത്ര ഉത്സവത്തിനിടയിൽ എസ്ഐയെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ജയേഷ് (24), കരിപ്പുറത്ത് വീട്ടിൽ രോഹിത് ചന്ദ്രൻ (24), വിഷവർശ്ശേരിക്കര ആതിര ഭവനത്തിൽ അരുൺ (24 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ( Three persons arrested for attacking sub inspector ).
Read Also: യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചവശനാക്കി പണം കവർന്ന 4 പേർ അറസ്റ്റിൽ
സ്റ്റേഷനിലെ എസ്.ഐ പി.ടി. ബിജുക്കുട്ടനാണ് വടികൊണ്ട് തലക്കടിയേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നാടൻ പാട്ടിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇവരെ പിടിച്ചു മാറ്റുന്നതിനിടയിലാണ് എസ്ഐയ്ക്ക് തലയ്ക്ക് അടിയേറ്റത്.
Story Highlights: Three persons arrested for attacking sub inspector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here