Advertisement

മധ്യപ്രദേശിന് പിന്നാലെ ‘ദി കേരള സ്‌റ്റോറി’ക്ക് നികുതിയിളവ് നല്‍കി ഉത്തര്‍പ്രദേശും

May 9, 2023
Google News 2 minutes Read
Uttar Pradesh govt gives tax-free for The Kerala Story movie

മധ്യപ്രദേശിന് പുറമേ വിവാദചിത്രം ദി കേരള സ്‌റ്റോറി’ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരും. ലോക്ഭവനില്‍ സംഘടിപ്പിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ചിത്രം കാണും.

സംസ്ഥാനത്തെ ബിജെപി സെക്രട്ടറി രാഘവേന്ദ്ര മിശ്ര നൂറ് പെണ്‍കുട്ടികളെ ദി കേരള സ്റ്റോറി കാണാന്‍ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നികുതി ഇളവും പ്രഖ്യാപിച്ചത്.

തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറിയെന്നും, അതിനാല്‍ സിനിമയ്ക്ക് നികുതിയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ദി കേരള സ്റ്റോറിക്ക് മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നികുതി ഇളവ് നല്‍കിയത്.

Read Also: കേരളത്തിൽ നിന്ന് ഐഎസിലേക്ക് 32,000 പേർ പോയോ ? കേരള സ്‌റ്റോറി ടീസർ വിവാദമാകുന്നു

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്യുന്ന ‘ദി കേരള സ്റ്റോറി’, കേരളത്തില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഇതരമതസ്ഥരായ യുവതികളെ മുസ്ലിം ചെറുപ്പക്കാര്‍ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന അടിസ്ഥാനരഹിതമായ ആരോപണം മുന്നോട്ടുവെയ്ക്കുന്ന സിനിമയാണ്. വരുന്ന 20 വര്‍ഷത്തില്‍ കേരളം ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ആദ ശര്‍മ്മയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത്.

Story Highlights: Uttar Pradesh govt gives tax-free for The Kerala Story movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here