Advertisement

ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് എറിയുന്ന രംഗമുണ്ട്, കൈയ്യടിച്ചു പോയി; ലോകത്തിന്റെ കഥയാണ് ‘കേരളാ സ്റ്റോറി’ : അബ്ദുള്ളക്കുട്ടി

May 10, 2023
3 minutes Read
a p abdullakutty support on the kerala story

കേരളാ സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ കഥയല്ല, ലോകത്തിന്റെ കഥയാണെന്ന് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ജിഹാദികളുടെ വലയിൽ കുടുങ്ങിയെത്തിയ സ്ത്രീകളിൽ ഒരാളുടെ കൊച്ചു മകൾ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. സീൻ കണ്ട് കൈയ്യടിച്ചുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.(AP Abdullakutty support on the kerala story)

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

ജിഹാദികൾക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ സിനിമ. കേരളാ സ്റ്റോറി വിവാദമുണ്ടാക്കുന്നത് നിരോധിക്കപ്പെട്ട പിഎഫ്ഐയുടെ ആളുകളാണ്. കാലം മാറുകയാണെന്നും ചരിത്രത്തിലായാലും കലയിലായാലും കാലാകാലങ്ങളായി ഉണ്ടാക്കിവെച്ചിട്ടുള്ള നരേറ്റീവ് പാടേ പൊളിച്ചെഴുതപ്പെട്ടു തുടങ്ങി എന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

എ പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്

കേരളാ സ്റ്റോറി,ലോക സ്‌റ്റോറി,ഭാരത സ്‌റ്റോറി ……………………….👍👍👍👍👍👍👍
സുദീപ് തോ സെൻ സംവിധാനം ചെയ്ത ‘കേരള സ്‌റ്റോറി’ എന്ന സിനിമ കണ്ടു. മനസ്സിനെ പിടിച്ചുലച്ചു ആ ആഖ്യാനം … സിനിമയുടെ അവസാനം, ലോകത്തിന്റെ പല ഭാഗത്ത് നിന്നും ജിഹാദികളുടെ വലയിൽ കുടുങ്ങിയെത്തിയ സ്ത്രീകളിൽ ഒരാളുടെ കൊച്ചു മകൾ ഹിജാബ് ചുരുട്ടി തീക്കുണ്ഠത്തിലേക്ക് വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. സീൻ കണ്ട് കണികൾ കൈയ്യടിച്ചു . ചുറ്റും കൂടിയ ലൈംഗിക അടിമകളുടെ കൂട്ടത്തിൽ ആഫ്രിക്കക്കാരും, യുറോപ്യൻ വംശജരും ഏഷ്യക്കാരും എല്ലാം ഉണ്ട്… അവരിൽ ഹിജാബ് വലിച്ചൂരി എരിയുന്ന തീയിലേക്ക്്് എറിയുമ്പോഴാണ് കുഞ്ഞിന്റെ മുടി സ്വർണ്ണനിറമുള്ളതാണ് എന്ന് മനസ്സിലാവുന്നത്്്.
ഇത് കേരളത്തിന്റെ കഥമാത്രമല്ല,ലോകത്തിന്റെ കഥയാണ് എന്ന്്് ആ നിമിഷത്തിൽ നാം തിരിച്ചറിയുന്നു.
ഇത് കേരളത്തെ അപമാനിക്കുന്ന സിനിമായാണ്,നിരോധിക്കണം എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ‘മതേതര ബുദ്ധിജീവി’കളുടേയും കഥയറിതാതെ ആടുന്നത് പതിവാക്കിയ രാഷ്ട്രീയജീവികളുടേയും ബഹളം. ഇസ്ലാമിന്റെ യഥാർത്ഥ ശത്രുക്കളെ തുറന്ന് കാണിക്കുകയും ആ ശത്രുക്കളുടെ കമോഫ്‌ളാഷ്ഡ് അറ്റാക്കിൽനിന്നും കേരളത്തിലെ നിഷ്‌കളങ്കരായ പെൺകുട്ടികളെ രക്ഷിക്കാനും ഉതകുന്നതാണ് ഈ സിനിമ എന്ന്്് ഇത് കണ്ട്്് തീരുമ്പോൾ മുൻവിധികളില്ലാത്തവർക്കെല്ലാം മനസ്സിലാവും. ജിഹാദികൾക്കെതിരെയുള്ള ഒരു സാംസ്‌കാരിക കലാപമാണ് ഈ സിനിമ ……….
പിന്നെ ആരണ് ഇപ്പോൾ ഈ വിവാദം ഉണ്ടാക്കിയത്്? ഇതിന്റെ പിന്നിൽ കേരളത്തിൽ നിരോധിക്കപ്പെട്ട PFI യുടെ പ്രേതങ്ങളാണ് എന്ന്്്് ‘ചെറിയ ബുദ്ധി’യിൽ ചിന്തിച്ചാൽപ്പോലും മനസ്സിലാവും. കഴിഞ്ഞ ദിവസം കൊച്ചിലെ ഒരു തിയേറ്ററിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ് കൊടിപിടിച്ച് പ്രതിഷേധിച്ചവരിൽ മുദ്രാവാക്യം വിളിച്ച് കൊടുക്കുന്നയാൾ SDPI സിന്ദാബാദ് എന്ന് വിളിച്ചു പോയതും, പിന്നെ തിരുത്തി വിളിച്ചതും നമ്മൾ കണ്ടതാണ്.പുള്ളിപ്പുലിയുടെ പുള്ളി എത്ര മറച്ചാലും ഏതെങ്കിലും സമയത്ത്്് പുറത്തുചാടും.്
കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടികളിലേക്ക് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടുകാർ നുഴഞ്ഞുകയറിക്കഴിഞ്ഞു എന്നതാണ്. ഒരു കലാസൃഷ്ടി കാണുകപോലും ചെയ്യാതെ, ഇത്തക്കാരുടെ ആവേശത്തിന് വഴങ്ങി അത്്് നിരോധിക്കണം എന്നുപറയുന്നവരെ ദൈവം രക്ഷിക്കട്ടെ.
കഴിഞ്ഞ ദിവസം എ.ആർ. റഹ്മാന്റെ പേരിൽ കേരളത്തിലെ ഒരു മുസ്ലിം പള്ളിയിൽ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിന് സൗകര്യമൊരുക്കുന്ന ചിത്രം പങ്കെവെച്ച് ഇതാണ് യഥാർഥ കേരള സ്റ്റോറി എന്ന് പറഞ്ഞ് ചിലർ ആഘോഷിക്കുന്നത് കണ്ടു. സത്യത്തിൽ ഇതിനെ പേരിട്ട് വിളിക്കേണ്ടത് കേരള സ്റ്റോറിയെന്നല്ല, ഭാരത സ്റ്റോറി എന്നാണ്. സെന്റ് തോമസിനേയും, മാലിക്ക് ദിനാറിനേയും സ്വീകരിച്ച് ചർച്ചും, പള്ളിയും എടുക്കാൻ സൗകര്യം ചെയ്ത് കൊടുത്ത് തുടങ്ങിയ ഒരു പാരമ്പര്യമുണ്ട്. അതിന്റെ പേരാണ് സനാതന സംസ്‌കാരം.ലോകത്തിന്റെ എല്ലാ മനുഷ്യരേയും മഹത്തായ ഈ ദേശത്തിന്റെ മടിയിലേക്ക്്് വിളിച്ച്്്,പാലിൽ വെള്ളമെന്നത്്്‌പോലെ ഈ നാടിന്റെ ഭാഗമായിക്കലരൂ എന്ന്്്് പ്രഖ്യാപിച്ച സംസ്‌കാരമാണത്്്. മാർക്‌സിന്റെ പുസ്തകത്തിൽത്തിരഞ്ഞാൽ ഈ ഭാരതസ്റ്റോറി കണ്ടെന്നുവരില്ല. ഇറാനിൽ നിന്ന് ഇസ്ലാം ആട്ടിയോടിച്ച സൗരാഷ്ട്രരേയും, ടിബറ്റിൽ നിന്ന് കമ്മ്യൂണിസ്റ്റ് ചൈന ഓടിച്ച ദലൈ ലാമയേയും കൂട്ടരേയും സ്വീകരിച്ച സംസ്‌കാരത്തിന്റെ പേര് ഭാരത സ്റ്റോറി എന്നാണ്…
കാലം മാറുകയാണ്.ചരിത്രത്തിലായാലും കലയിലായാലും സഖാക്കന്മാർ കാലാകാലങ്ങളായി ഉണ്ടാക്കിവെച്ചിട്ടുള്ള നരേറ്റീവ്് പാടേ പൊളിച്ചെഴുതപ്പെട്ടുതുടങ്ങി.കോൺഗ്രസ്സിന്റെ കുടുംബമഹിമാ പ്രഘോഷണങ്ങളും ഇനി ഏശുന്ന മട്ടില്ല.
ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന്്് സ്വന്തം സൗകര്യത്തിന് എടുത്ത്്് വിരിക്കാൻ സ്വന്തം കക്ഷത്ത്് കൊണ്ടുനടക്കുന്ന മടക്കുപായ അല്ല ഇപ്പോൾ. ഇന്ത്യയിലെ തിയേറ്ററുകളിൽ മാത്രമല്ല ജെ.എൻ.യുവിൽ വരെ കേരള സ്‌റ്റോറി വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്നത്്് കാലത്തിന്റെ മാറ്റമായിട്ട്്് മനസ്സിലാക്കുക്കൊള്ളുക.മനസ്സിലാക്കായാൽ എല്ലാം കണ്ട്്് മനസ്സിലാക്കാൻ കഴിവുള്ള പുതിയ തലമുറയ്ക്ക്്് മുന്നിൽ ഇങ്ങനെ വഷളാവേണ്ടി വരില്ല.

Story Highlights: AP Abdullakutty support on the kerala story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top