ജിദ്ദ നവോദയ സ്‌പോര്‍ട്‌സ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ സ്‌പോര്‍ട്‌സ് മീറ്റ് ധമാക്ക ധമാക്ക2023 മെയ് 12ന്

ജിദ്ദ നവോദയ സ്‌പോര്‍ട്‌സ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ സ്‌പോര്‍ട്‌സ് മീറ്റ് ധമാക്ക2023 മെയ് 12ന് കുവൈസ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ രാവിലെ 8 മണി മുതല്‍ നടക്കും. ജിദ്ദ നവോദയയുടെ 12 ഏരിയ കമ്മിറ്റി കള്‍ക്ക് കീഴിലായി നൂറില്‍പരം കായിക താരങ്ങള്‍ മാറ്റുരക്കുന്ന മുപ്പതില്‍ അധികം ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഗെയിംസ് ഇനങ്ങളാണ് അന്നേദിവസം കാണികള്‍ക്ക് ആവേശക്കാഴ്ചയായി മാറാനിരിക്കുന്നത്. (Damakka Damakka 2023 sport meet in Jeddah)
ജൂനിയര്‍, സീനിയര്‍ കുട്ടികള്‍, വനിതകള്‍, പുരുഷ വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക.തീരെ ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വടം വലി, പെനാല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങിയ ആകര്‍ഷക ഇനങ്ങളും മത്സരങ്ങളായി ഉള്‍പെടുത്തിയിട്ടുണ്ട്.
Read Also: ഡോക്ടർ അല്ല മരിച്ചത്, നമ്മൾ ഓരോരുത്തരുമാണ്; സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന് പി.കെ കുഞ്ഞാലികുട്ടി
സ്‌പോര്‍ട്‌സ് മീറ്റിന്റെ ഗ്രാന്‍ഡ് ഫിനാലെ മെയ് 18നു വൈകുന്നേരം Summer Rose salim reegency യില്‍ വെച്ച് നടക്കുമെന്ന് നവോദയ ഭാരവാഹികള്‍ അറിയിച്ചു. നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ജെനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര പ്രസിഡണ്ട് കിസ്മത് , കായികവേദി കണ്‍വീനര്‍ അബ്ദുള്ള മുല്ലപ്പള്ളി , കോര്‍ഡിനേറ്റര്‍ ജുനൈസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Story Highlights: Damakka Damakka 2023 sport meet in Jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here