തൃശൂരില്‍ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി; ഒരുക്കിയത് 270ലേറെ സ്റ്റാളുകള്‍

എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തൃശൂരില്‍ തുടക്കം. ഈ മാസം 15-ാം തിയതി വരെയാണ് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പ്രദര്‍ശനം നടക്കുക. റവന്യൂമന്ത്രി കെ രാജനാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. (Ente Keralam mega exhibition at Thrissur)
വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജോസഫ് മുണ്ടശേരിയുടെ കാലം തൊട്ടുള്ള വിദ്യാഭ്യാസ മികവിന്റെ ചരിത്രത്തില്‍ തൃശൂരിന് ഏറെ അഭിമാനിക്കാമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി കെ രാജന്‍ പറഞ്ഞു. വ്യവസായ രംഗത്ത് കൂടുതല്‍ സ്വയംസംരഭകരെ സൃഷ്ടിച്ച സര്‍ക്കാരാണ് ഇതെന്ന് മന്ത്രി ആര്‍ ബിന്ദുവും പ്രസംഗത്തിനിടെ സൂചിപ്പിച്ചു. ഒന്നേകാല്‍ ലക്ഷത്തോളം പുതിയ സ്വയംസംരംഭകര്‍ കേരളത്തില്‍ ഉണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
270ല്‍പ്പരം സ്റ്റാളുകളാണ് തൃശൂരിലെ എന്റെ കേരളം പ്രദര്‍ശനത്തിലുള്ളത്. ഇതില്‍ മുപ്പതിലേറെ സേവന സ്റ്റാളുകളും 110 കൊമേഷ്യല്‍ സ്റ്റാളുകളും 130ല്‍പ്പരം തീം സ്റ്റാളുകളും ഉള്‍പ്പെടുന്നു. മെഗാ പ്രദര്‍ശനമേളയുടെ കവാടമായി പുത്തൂരിലെ തൃശൂര്‍ ഇന്റര്‍നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ മാതൃകയാണ് ഒരുക്കിയിട്ടുള്ളത്.
Story Highlights: Ente Keralam mega exhibition at Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here