Advertisement

കോഴിക്കോട് വാഹനാപകടം; പിതാവും മകനും മരിച്ചു

May 10, 2023
Google News 1 minute Read
Father and son died in accident Kozhikode

കോഴിക്കോട് എലത്തൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനുമാണ് മരിച്ചത്. വെസ്റ്റ്ഹിൽ സ്വദേശികളായ അതുൽ (24), മകൻ അൻവിഖ് (1) എന്നിവരാണ് മരിച്ചത്. കെ മുരളീധരൻ എംപിയുടെ ഡ്രൈവറാണ് അതുൽ. അപകടത്തിൽ ആറുപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോരപ്പുഴ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. അതുലിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു. ഭാര്യയെയും മാതാവിനെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊയിലാണ്ടിയിൽ നിന്ന് വരികയായിരുന്ന അതുൽ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Story Highlights: Father and son died in accident Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here