രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ തള്ളി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് ഇതെന്ന് ജിഎസ്ഐ പറഞ്ഞു. രാജസ്ഥാനിലെ നാഗ്പൂരിലുള്ള ദെഗാനയിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്നായിരുന്നു വാർത്ത. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജസ്ഥാനിലെ നാഗ്പൂർ ജില്ലയിലുള്ള ദെഗാനയിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വൻ തോതിലുള്ള ലിഥിയം ശേഖരം കണ്ടെത്തിയെന്ന് വിവിധ വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പൂർണമായും അടിസ്ഥാരഹിതവും തെറ്റിദ്ധാരണാജനകവുമാണ്. ജിഎസ്ഐ പ്രാദേശിക ആസ്ഥാനമോ ദേശീയ ആസ്ഥാനമോ ഇക്കാര്യം അറിയിച്ചിട്ടില്ല എന്നും ജിഎസ്ഐ അറിയിച്ചു.
ലിഥിയവും ടങ്ങ്സ്റ്റണും അടക്കമുള്ള ധാതുക്കൾക്കായി ഇവിടെ 2019-20 മുതൽ ഘനനം നടക്കുന്നുണ്ട്.
Story Highlights: Geological Survey Dismisses Lithium Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here