ദേശീയതല കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ്മാർക്ക് നൽകാൻ തീരുമാനമായി

ദേശീയതല കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ്മാർക്ക് നൽകാൻ തീരുമാനമായി. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. ദേശീയ മത്സരങ്ങളിൽ മെഡൽ നേടുന്നവർക്ക് 25 മാർക്ക് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയ മത്സര പങ്കാളിത്തത്തിന് മാർക്ക് അനുവദിക്കുന്നതിൽ തീരുമാനം ആയിരുന്നില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് യോഗം ചേർന്നത്.
Story Highlights: grace mark national sports
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here