Advertisement

‘കേരള സ്റ്റോറി’ കണ്ടവർക്ക് സൗജന്യ ചായ; ഓഫറുമായി ഗുജറാത്തിലെ ഒരു ചായക്കടക്കാരൻ

May 10, 2023
Google News 3 minutes Read
Gujarat tea seller offers free tea, coffee to those who show The Kerala Story film tickets

‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ടിക്കറ്റ് കാണിക്കുന്നവർക്ക് പ്രത്യേക ഓഫറുമായി ഗുജറാത്തിലെ ഒരു ചായ വിൽപനക്കാരൻ. സിനിമ കണ്ടവർക്ക് സൗജന്യ ചായയും കാപ്പിയും പ്രഖ്യാപിച്ചിരിക്കുകയാണ് സൂറത്തിലെ വെസു ഏരിയയിലെ ‘കേസരയ്യ ടീ’ ഷോപ്പ് ഉടമ. ‘ഉപഭോക്താക്കൾ സിനിമാ ടിക്കറ്റുകൾ കാണിച്ചാൽ അവർക്ക് കോംപ്ലിമെന്ററി ചായയും കാപ്പിയും ലഭിക്കും. ഓഫർ 2023 മെയ് 15 വരെ മാത്രം’ കടയുടെ പുറത്ത് പതിച്ച പോസ്റ്ററിൽ പറയുന്നു.

‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ കഥാഗതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം രാജ്യത്ത് ചർച്ചാ വിഷയമാണ്. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതാവുകയും ഇവര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേരുകയും ചെയ്തതായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശും മധ്യപ്രദേശും ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ സിനിമ നികുതിരഹിതമാക്കിയപ്പോൾ പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ സിനിമ നിരോധിച്ചു.

വിവാഹശേഷം ഇസ്ലാം മതം സ്വീകരിച്ച് ഐഎസ്‌ഐഎസ് ക്യാമ്പുകളിലേക്ക് കടത്തുന്ന മൂന്ന് സ്ത്രീകളുടെ ദുരനുഭവമാണ് ‘ദി കേരള സ്റ്റോറി’ ചിത്രം പറയുന്നത്. ആദ ശര്‍മ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story Highlights: Gujarat tea seller offers free tea to those who show The Kerala Story film tickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here