പ്രതിഷേധം കടുത്തു; പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും മാറ്റി

കൊട്ടാരക്കര ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം മെഡിക്കൽ കോളജ് സെല്ലിലേക്കാണ് മാറ്റിയത്. പ്രതിയെ ആംബുലൻസിലാണ് മാറ്റിയത്.(Sandeep was transferred from paripally medical college)
പ്രതിയെ ഒരുമണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പ്രതിയെ കൊണ്ടുപോകുന്നതിനിടെ പ്രതിഷേധം ശക്തമായിരുന്നു. മുദ്രാവാക്യം വിളികളോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ള പ്രതിഷേധക്കാർ ആംബുലൻസും തടഞ്ഞും പ്രതിഷേധിച്ചു. പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ഡോക്ടർമാർ. പിന്നീട് പൊലീസെത്തിയാണ് പ്രതിക്ക് ചികിത്സ നൽകിയത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഐഎംഎയുടെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ ഡോക്ടർമാരും പണിമുടക്ക് പ്രഖ്യാപിച്ചു.നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക്.
Story Highlights: Sandeep was transferred from paripally medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here