സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം; ഗൂഢാലോചന നടത്തിയ അഞ്ച് പേർ പിടിയിൽ

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ അഞ്ച് പേർ പിടിയിൽ. ബോംബ് എറിഞ്ഞ ആൾ ഉൾപ്പെടെ 5 പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.അമൃത്സറിൽ ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്.(Amritsar blast five conspirators held by punjab police)
വിവിധ രീതിയിലെ പടക്കങ്ങളിലുപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം. നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു. അര്‍ധരാത്രി 12.30ഓടെയാണ് സ്ഫോടനം നടന്നത്.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
തനിക്കൊരു സംഘടനയുമായി ബന്ധമില്ലെന്ന് പ്രധാന പ്രതി മൊഴി നൽകിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചില ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നൽകിയതായും റിപ്പോർട്ട് വിശദമാക്കുന്നു. മയക്കുമരുന്ന് ഇഞ്ചക്ഷനുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Story Highlights: Amritsar blast five conspirators held by punjab police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here