Advertisement

‘എക്സിറ്റ് പോളുകൾ കോൺഗ്രസിന് അനുകൂലമാകും, പ്രതീക്ഷകൾ തെറ്റും, ആംബുലൻസ് തയ്യാറാകൂ’; ബി.ജെ.പി

May 11, 2023
4 minutes Read
Exit polls give edge to Congress-keep ambulance handy in BJP

Karnataka Election 2023: കർണാടക വിധിയെഴുത്തിന് പിന്നാലെ സംസ്ഥാനത്ത് ഭരണതുടർച്ച ഉണ്ടാകുമെന്ന് ബിജെപി. ഓരോ എക്സിറ്റ് പോൾ പ്രവചനങ്ങളും വ്യത്യസ്ത കണക്കുകൾ കാണിക്കുന്നുണ്ടെങ്കിലും, ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എക്സിറ്റ് പോൾ പ്രവചനം തെറ്റിയാൽ മുൻകരുതലെന്ന നിലയിൽ കോൺഗ്രസ് ആംബുലൻസുകൾ സജ്ജമായി വയ്ക്കണമെന്ന് അമിത് മാളവ്യ പരിഹസിച്ചു. (Exit polls give edge to Congress, BJP says keep ambulance handy in case result flips)

എക്സിറ്റ് പോൾ ഫലങ്ങൾ 100 ശതമാനം കൃത്യമല്ല. ഏജൻസികളും ചാനലുകളും വ്യത്യസ്‌ത കണക്കുകളാണ് നൽകുന്നതെന്നും, ഒന്നും ഒരുപോലെയല്ലെന്നും കർണാടക മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കൃത്യമായ ഫലങ്ങൾക്കായി മെയ് 13 വരെ കാത്തിരിക്കണം. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“ഇതാ ഒരു മുന്നറിയിപ്പ്: ഇവ എക്സിറ്റ് പോളുകളാണ്, യഥാർത്ഥ ഫലങ്ങളല്ല. പ്രവചനം തെറ്റാണെങ്കിൽ, ആംബുലൻസ് ആവശ്യമായി വരും. ബിജെപി അധികാരത്തിൽ തുടരാനുള്ള എല്ലാ സാധ്യതയുമുണ്ട്. വോട്ടിംഗ് ശതമാനത്തിലോ ഗ്രൗണ്ടിലോ കോൺഗ്രസിന് അനുകൂലമായ റിപ്പോർട്ടുകളൊന്നുമില്ല. അതിനാൽ വിശ്രമിക്കുക! ഒരു ദീർഘനിശ്വാസം എടുത്ത് 13-ന് കാത്തിരിക്കുക”- മറ്റ് പാർട്ടികളെക്കാൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ പരാമർശിച്ച് ബിജെപിയുടെ അമിത് മാളവ്യ പറഞ്ഞു.

Story Highlights: Exit polls give edge to Congress, BJP says keep ambulance handy in case result flips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top