ഇന്ത്യയെ മാറിടകന്ന് പാകിസ്താൻ ഏകദിന റാങ്കിങ്ങിൽ രണ്ടാമത്; ഒന്നാംസ്ഥാനം നിലനിർത്തി ഓസ്ട്രേലിയ

ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി പാകിസ്താൻ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ് പോയന്‍റുമായാണ് ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്താന് 116 റേറ്റിങ് പോയന്‍റും മൂന്നാമതുള്ള ഇന്ത്യക്ക് 115 റേറ്റിങ് പോയന്‍റും.
പുതിയ റാങ്കിങ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പും 113 പോയന്‍റുമായി ഓസ്ട്രേലിയ തന്നെയായിരുന്നു ഒന്നാമത്. കഴിഞ്ഞദിവസം പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര വിജയിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ ലോക ഒന്നാം നമ്പറിലെത്തിയത്.എന്നാൽ അഞ്ചാം മത്സരത്തിൽ തോറ്റതോടെ വീണ്ടും മൂന്നിലേക്ക് വീണു. പരമ്പര തൂത്തുവാരിയിരുന്നെങ്കിൽ പാകിസ്താന് ഒന്നാം സ്ഥാനത്ത് തന്നെ തുടരാമായിരുന്നു.
104 പോയന്‍റുമായി ന്യൂസിലൻഡും 101 പോയന്‍റുമായി ഇംഗ്ലണ്ടുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. ദക്ഷിണാഫ്രിക്ക ആറിലും ബംഗ്ലാദേശ് ഏഴിലുമാണ്.
അഫ്ഗാനിസ്ഥാനാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്. എട്ടാം സ്ഥാനത്തേക്ക് കുതിച്ചു. ശ്രീലങ്ക ഒമ്പതാം സ്ഥാനത്തും വെസ്റ്റിൻഡീസ് പത്താം സ്ഥാനത്തുമാണ്.
Story Highlights: ICC Rankings: India Slip To 3rd Spot, Australia Remain World No 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here