എലത്തൂർ ട്രെയിൻ ആക്രമണം: ഡൽഹിയിൽ എൻഐഎ റെയ്ഡ്

NIA Raid In Delhi In Case Linked To Kerala Train Fire: എലത്തൂർ ട്രെയിൻ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ റെയ്ഡ്. ഷഹീൻ ബാഗിൽ ഇന്ന് രാവിലെയാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന ആരംഭിച്ചത്. സംശയാസ്പദമായ സ്ഥലങ്ങളിൽ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഏപ്രില്‍ രണ്ടിനാണ് കണ്ണൂരിലേക്കു പോയ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ ഷാറൂഖ് സെയ്ഫി യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) കീഴിലുള്ള ‘കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ’ (സിടിസിആർ) ഡിവിഷൻ പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് ഏപ്രിൽ പകുതിയോടെയാണ് ഏജൻസി കേരള പൊലീസിൽ നിന്ന് കേസ് ഏറ്റെടുക്കുന്നത്.
Story Highlights: NIA Raid In Delhi In Case Linked To Kerala Train Fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here