തീവ്രവാദ ഫണ്ടിംഗ് കേസ്: കശ്മീർ താഴ്‌വരയിൽ എൻഐഎ റെയ്ഡ്
കശ്മീർ താഴ്‌വരയിലെ 11 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ ഫണ്ടിംഗ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. ബുദ്ഗാം, ബാരാമുള്ള, കുപ്‌വാര, പുൽവാമ എന്നിവിടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
കശ്മീർ താഴ്‌വരയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയ മൂന്ന് പേരുടെ സ്വത്തുക്കൾ ബുധനാഴ്ച എൻഐഎ കണ്ടുകെട്ടി. ദക്ഷിണ കശ്മീരിലെ പുൽവാമയിലെ ആറ് കടകളും കുപ്‌വാരയിലെ ഒരു വീടും കേന്ദ്ര ഏജൻസി അറ്റാച്ച് ചെയ്തിട്ടുണ്ട്. ഷോപ്പിയാനിൽ രണ്ട് മുറികളുള്ള കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയുടെ നിർദേശപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
Story Highlights: NIA raids several locations across Kashmir Valley in terror funding cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here