ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ജെഡിഎസ് തന്നെ തീരുമാനിക്കട്ടെ; പ്രതികരിച്ച് ഡി കെ ശിവകുമാര്‍

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ജെഡിഎസ് തീരുമാനമെടുത്തുകഴിഞ്ഞെന്ന തന്‍വീര്‍ അഹമ്മദിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. അവരുടെ കാര്യം തീരുമാനിക്കാന്‍ അവരെ വിട്ടേയ്ക്കുകയെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു. ജെഡിഎസ് എന്താണ് തീരുമാനിച്ചതെന്ന് തനിക്കറിയില്ലെന്നും ഇതവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ഡി കെ ശിവകുമാര്‍ എഎന്‍ഐയോട് പ്രതികരിച്ചു.
ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളയുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കും. സ്വന്തം നിലയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. 224ല്‍ 150 ഓളം സീറ്റുകള്‍ പിടിക്കാനാകുമെന്നും ഡികെ ശിവകുമാര്‍ ആത്മവിശ്വാസം പങ്കുവച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here