രണ്ട് പേരെ ഒരുമിച്ച് പ്രണയിച്ചു; പണക്കാരിയായ കാമുകിയെ സ്വന്തമാക്കാൻ വിവാഹദിവസം മറ്റേ കാമുകിയെ കൊന്നു; യുവാവ് പിടിയിൽ

കാമുകിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. രണ്ട് പേരെ ഒരുമിച്ച് പ്രണയിച്ചിരുന്ന യുവാവാണ് പണക്കാരിയായ കാമുകിയെ സ്വന്തമാക്കാൻ മറ്റേ കാമുകിയെ കൊലപ്പെടുത്തിയത്. വിവാഹദിനത്തിലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ 25കാരനായ കാമുകൻ രാഹുൽ മൗര്യ അറസ്റ്റിലായത്.
ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. രാഹുലും കോമളും തമ്മിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് പ്രണയത്തിലായത്. തുടർന്ന് ഇവരുടെ വിവാഹം നിശ്ചയിച്ചു. മെയ് നാലിനായിരുന്നു കല്യാണം. വിവാഹ ദിനം കോമളിനെ കാണാതായി. തുടർന്ന് യുവതിയുടെ അച്ഛന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കാമുകനിലേക്കെത്തുകയായിരുന്നു. പണക്കാരിയായ മറ്റൊരു യുവതിയുമായും രാഹുൽ പ്രണയത്തിലായിരുന്നു എന്നും ഇവരെ സ്വന്തമാക്കാൻ മറ്റേ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
വിവാഹ ദിവസം രാവിലെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കോമൾ രാഹുലിനെ കാണാനെത്തി. തുടർന്ന് കോമളിനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ രാഹുൽ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോമളുമായുള്ള വിവാഹത്തിന് കുടുംബം സമ്മതിച്ചിരുന്നില്ല. എന്നാൽ, തന്നെ വിവാഹം കഴിക്കണമെന്ന് കോമൾ നിർബന്ധിച്ചു. വിവാഹത്തിൽ നിന്ന് പിന്മാറിയാൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് വിവാഹത്തിനു സമ്മതിച്ചത്. എന്നാൽ, താൻ മറ്റൊരു യുവതിയുമായും പ്രണയത്തിലായിരുന്നു. പണക്കാരിയായ ആ കാമുകിയെ സ്വന്തമാക്കാൻ കോമളിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും രാഹുൽ പറയുന്നു.
Story Highlights: man killed girlfriend marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here