Advertisement

‘ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യതയേ സര്‍ക്കാരിനുള്ളൂ’; എഐ ക്യാമറാ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

May 12, 2023
Google News 3 minutes Read
Pinarayi Vijayan respond to AI camera controversy at first time

എഐ ക്യാമറ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുബുദ്ധികള്‍ക്ക് മറുപടിയില്ലെന്നും ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യതയെ സര്‍ക്കാരിനുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവധാരസാഹിത്യോത്സവത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.(Pinarayi Vijayan respond to AI camera controversy at first time)

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയതാണ് എഐ ക്യാമറ വിവാദം. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്കു ശേഷമാണ് പരസ്യ പ്രതികരണം. വിവാദങ്ങള്‍ക്ക് പിന്നില്‍ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാത്തവരെന്നും ഇപ്പോള്‍ രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ കഥകള്‍ മെനയുന്നു എന്ന് പറഞ്ഞ് കുടുംബത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിക്കുന്നു.

Read Also: സംഘപരിവാറിന് വേണ്ടത് ഒരുമയും ഐക്യവുമല്ല, ആളുകളെ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

തെളിവുകള്‍ അക്കമിട്ട് നിരത്തിയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഈ മറുപടി എത്രകണ്ട് തൃപ്തികരമെന്ന് കണ്ടറിയണം. ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവധാരസാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രി അപ്രതീക്ഷിതമായി യുവജനങ്ങളോട് സംവദിക്കുകയായിരുന്നു. ഡോ. വന്ദനയുടെ കൊലപാതകം, കേരള സ്റ്റോറി, വികസനപദ്ധതികള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.

Story Highlights: Pinarayi Vijayan respond to AI camera controversy at first time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here