Advertisement

അടിപൊളി അരങ്ങേറ്റം; മുംബൈയ്ക്കായി കളത്തിലിറങ്ങി മലയാളി താരം വിഷ്ണു വിനോദ്

May 12, 2023
2 minutes Read

മലയാളി താരങ്ങളുടെ മികച്ച പ്രകടനങ്ങൾ ഐപിഎല്ലിൽ ഒരുപാട് കണ്ടിട്ടുണ്ട് . മലയാളികളുടെ പ്രിയതാരം സഞ്ജു വി സാംസണും , രാജസ്ഥാൻ പേസർ ആസിഫും, രാജസ്ഥാന്റെ തന്നെ അബ്‌ദുൾ ബാസിതും ഈ സീസണിൽ കളിക്കാനിറങ്ങി. ഇതാ ആ പട്ടികയിൽ അടുത്ത മലയാളി കൂടി ചേരുന്നു മുംബൈ ഇന്ത്യൻസിനായി ഇന്ന് ആദ്യ ലവനിൽ ഇടം പിടിക്കുകയാണ് വിഷ്ണു വിനോദ്.

വെടിക്കെട്ട് ബാറ്ററായ വിഷ്ണു ഇന്ന് ഗുജറാത്തിനെതിരായ മത്സരത്തിൽ അഞ്ചാമനായി ബാറ്റിങിനിറങ്ങുകയും 20 പന്തിൽ 30 റൺസ് നേടുകയും ചെയ്തു.രണ്ട്‌ വീതം ഫോറും സിക്സും താരം നേടി.
സൂര്യകുമാർ യാദവിനോപ്പം മികച്ച അർദ്ധ സെഞ്ചുറി കുട്ടുകെട്ടുണ്ടാക്കിയാണ് തരാം മടങ്ങിയത്. നേരത്തെ മുംബൈയുടെ പ്രീ സീസൺ മത്സരങ്ങളിൽ വിക്കറ്റ് കീപ്പർ ബാറ്ററായ വിഷ്ണു മികച്ച പ്രകടനം നടത്തിയിരുന്നു .

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള തൊട്ടുമുമ്പത്തെ മാച്ചില്‍ ഇംപാക്ട് പ്ലെയറായി വിഷ്ണു ഇറങ്ങുകയും ഒരു കിടിലന്‍ ക്യാച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

2017 ആർ സി ബിയുടെ താരമായിരുന്ന വിഷ്ണു വിനോദിന് മൂന്ന് മത്സരങ്ങളിൽ കളിയ്ക്കാൻ അവസരം ലഭിച്ചിരുന്നു. 19 റൺസ് മാത്രമാണ് താരത്തിന്നേടാനായത്. പിന്നീട് അൻസോൾഡ് ആയ താരം, 2021 സീസനിൽ ഡൽഹി ടീമിലായിരുന്നു. 2022 ൽ എസ് ആർ എച്ചിൽ ഇടം നേടി. 2023 ലെ ഈ സീസണിലാണ് താരം മുംബൈലെത്തിയത്.

Story Highlights: Vishnu Vinod makes presence felt on return to IPL 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top