ജെ.ഡി.എസിന് ഞെട്ടൽ; കുമാരസ്വാമിയുടെ മകൻ നിഖിലിന് തോൽവി

ജെ.ഡി.എസ്. പാർട്ടി തലവൻ എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിച്ച മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എച്ച്.എ ഇഖ്ബാലാണ് വിജയിചച്ചു. എച്ച്.എ ഇഖ്ബാൽ ഹുസൈൻ 76,634 വോട്ടുകൾ നേടിയപ്പോൾ നിഖിൽ കുമാരസ്വാമിക്ക് 65,788 വോട്ടുകളെ നേടാനായുള്ളൂ.
ഏകേദശം 10,846 വോട്ടിന്റെ ഭൂരിപക്ഷം കോൺഗ്രസിനായി. നിഖിലിന്റെ തോൽവി തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇനി വലിയ മാറ്റം വരാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. സിനിമാ നടൻ കൂടിയായ നിഖിലിന്റെ തെരഞ്ഞെടുപ്പിലെ രണ്ടാം തോൽവിയാണിത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിഖിൽ തോറ്റിരുന്നു.
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍നിന്നായിരുന്നു നിഖില്‍ കുമാരസ്വാമി ജനവിധി തേടിയിരുന്നത്. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച നടി സുമലതയോട് ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് നിഖില്‍ പരാജയപ്പെട്ടത്.
Read Also: ജഗദീഷ് ഷെട്ടർ വീണു; ബിജെപിയെ തള്ളി കോൺഗ്രസിലെത്തിയിട്ടും രക്ഷയില്ല
Story Highlights: HD Kumaraswamy son Nikhil loses to Congress, fails to secure JD(S) legacy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here