ജിദ്ദയിൽ ‘സ്നേഹ സാന്ത്വനം 2023’ പദ്ധതി പ്രഖ്യാപിച്ച് മാസ് റിലീഫ് സെൽ

സൗദി ജിദ്ദയിൽ മാസ് റിലീഫ് സെല്ലിൻറെ ‘സ്നേഹ സാന്ത്വനം 2023’ പദ്ധതി പ്രഖ്യാപിച്ചു. പാവപ്പെട്ടവർക്ക് വീടും, ഓട്ടോറിക്ഷയും തയ്യൽ മെഷീനും നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉള്ളത്. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഡോ. അഹമദ് ആലുങ്ങൽ ആണ് പദ്ധതി പ്രഖ്യാപിച്ചത്. MAS Relief Cell launches ‘Sneha Santhvanam 2023’ project
പാവപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്ന പദ്ധതിയാണ് കണ്ണമംഗലം മാസ് റിലീഫ് സെൽ ജിദ്ദയിൽ പ്രഖ്യാപിച്ചത്. ‘സ്നേഹ സാന്ത്വനം 2023’ എന്ന പേരിലുള്ള പുതിയ ജീവകാരുണ്യ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മാസ് വൈസ് ചെയർമാനും അബീർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അഹമദ് ആലുങ്ങൽ ആണ് നിർവഹിച്ചത്. 5 കുടുംബങ്ങൾക്ക് ഓട്ടോറിക്ഷ വിതരണം, പാവപ്പെട്ട കുടുംബത്തിന് വീട് നിർമാണം, 20 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം, 20 കുടുംബങ്ങൾക്ക് ആട് വിതരണം, അവശരായ രോഗികൾക്ക് ധനസഹായം എന്നിവയാണ് പുതിയ പദ്ധതി.
Read Also: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം; ഉജ്ജ്വല നേട്ടത്തോടെ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍
വ്യത്യസ്ഥമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ കൂട്ടായ്മയാണ് കണ്ണമംഗലം മാസ് റിലീഫ് സെൽ. പാവപ്പെട്ട കുടുംബങ്ങളിലെ ഇരുപതോളം പെൺകുട്ടികളുടെ വിവാഹ സ്വപ്നം യാഥാർഥ്യമായതും, മുൻ പ്രവാസിയായ പാവപ്പെട്ട സഹോദരന് വീട് ലഭിച്ചതും, പ്രളയക്കേടുത്തിയിൽ പ്രയാസമനുഭവിച്ചവർക്കും, രോഗികൾക്കും സഹായം ലഭിച്ചതുമെല്ലാം ഈ കൂട്ടായ്മയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ ചിലതാണ്. മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂറിന്റെ അദ്ധ്യക്ഷതയിൽ ജിദ്ദയിൽ നടന്ന പുതിയ പദ്ധതി പ്രഖ്യാപന ചടങ്ങിൽ സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. റസാഖ് ആലുങ്ങൽ സ്വാഗതവും സാദിഖലി കോയിസ്സൻ നന്ദിയും പറഞ്ഞു.
Story Highlights: MAS Relief Cell launches ‘Sneha Santhvanam 2023’ project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here