ഷഫാലി വർമയ്ക്ക് 12 ആം ക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക്

ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ താരം ഷഫാലി വർമയ്ക്ക് 12ആം ക്ലാസ് പരീക്ഷയിൽ 80 ശതമാനം മാർക്ക്. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വെടിക്കെട്ട് ഓപ്പണർ ഇക്കാര്യം അറിയിച്ചു. ഹിന്ദി, ഇംഗ്ലീഷ്, യോഗ, പെയിൻ്റിംഗ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളാണ് ഷഫാലിക്ക് പഠിക്കാനുണ്ടായിരുന്നത്.
2019ലാണ് ഷഫാലി വർമ ഇന്ത്യക്കായി അരങ്ങേറുന്നത്. 15ആം വയസിൽ സീനിയർ ടീമിലെത്തിയ താരം ഓപ്പണിംഗിലെ വിസ്ഫോടനാത്‌മക ബാറ്റിംഗ് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ച താരം ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തി. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൻസിനായി കളിക്കുന്ന താരം കഴിഞ്ഞ സീസണിൽ 9 മത്സരങ്ങളിൽ നിന്ന് 252 റൺസ് നേടിയിരുന്നു. ഫൈനൽ ഡൽഹി മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടു.
Story Highlights: shafali verma 12th class mark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here