സിംബാബ്വെ ക്രിക്കറ്റർ ഹീത്ത് സ്ട്രീക്ക് ഗുരുതരാവസ്ഥയിൽ; മരണക്കിടക്കയിലെന്ന് റിപ്പോർട്ട്

സിംബാബ്വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. താരം ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ ചികിത്സയിലാണെന്നും മരണക്കിടക്കയിലാണെന്നും മുൻ മന്ത്രി ഡേവിഡ് കോൾടാർട്ട് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അറിയിച്ചത്.
This is a call to prayer warriors in #Zimbabwe and beyond. Heath Streak, one of the greatest cricketers our nation has ever produced, is extremely ill and needs our prayers. Please could we all be in prayer for him and his family. 🙏
— David Coltart (@DavidColtart) May 13, 2023
1993 നവംബർ 10നാണ് സ്ട്രീക്ക് സിംബാബ്വെയ്ക്കായി അരങ്ങേറിയത്. രാജ്യത്തിനായി 189 ഏകദിനങ്ങളിലും 65 ടെസ്റ്റ് മത്സരങ്ങളിലും കളിച്ച താരം സിംബാബ്വെയ്ക്കായി കളിച്ച ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ്. ടെസ്റ്റിൽ 1990 റൺസും 216 വിക്കറ്റും നേടിയ താരം ഏകദിനത്തിൽ 2943 റൺസും 239 വിക്കറ്റും സ്വന്തമാക്കി. ഐസിസിയുടെ അഴിമതി വിരുദ്ധ നിർദ്ദേശങ്ങൾ ലംഘിച്ചതിനാൽ സ്ട്രീക്കിനെ 2021ൽ ക്രിക്കറ്റിൽ നിന്ന് വിലക്കി.
Story Highlights: Zimbabwe cricket Heath Streak ill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here