ആഗോള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മ; 24 കണക്ടിൻറെ ഉദ്‌ഘാടനം ഇന്ന്

ഫ്ളവേഴ്സ് ടിവിയും 24 വാർത്താ ചാനലും സംയുക്തമായി ലോകം മുഴുവനുമുള്ള മലയാളികളെ കോർത്തിണക്കി നടത്തുന്ന സമൂഹനന്മക്കുവേണ്ടിയുള്ള അണിചേരലായ ’24 കണക്ടിൻറെ ഉദ്‌ഘാടനം ഇന്ന്. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‍കൂളിൽ വൈകിട്ട് ആറിനാണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക.
ആഗോള മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട്. ഉദ്‌ഘാടന ചടങ്ങുകൾക്ക് മാറ്റുകൂട്ടാൻ ഫ്ളവേഴ്സ് താരങ്ങളുടെ കലാവിരുന്നും ഉണ്ടായിരിക്കും. 24 കണക്ടിൻറെ ഭാഗമാകാൻ https://www.twentyfournews.com/24connect എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, 8111991602 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
വീണു പോകുന്നവർക്ക് താങ്ങായി, ജീവിതത്തിന്റെ കൊടുംവെയിലിൽ ഉരുകുന്നവർക്ക് തണലായി, വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി, യുവജനങ്ങൾക്ക് മാർഗദർശിയായാണ് മലയാളിയുടെ ആഗോള ശൃംഖലയായ 24 കണക്റ്റിന് ഫ്‌ളവേഴ്‌സ് ടിവിക്കും 24 വാർത്താ ചാനലിനും ഒപ്പം കെഎൽഎം ആക്സിവ ഫിൻവെസ്റ്റും അലൻ സ്കോട്ടും ചേർന്ന് തുടക്കം കുറിക്കുന്നത്
Story Highlights: 24 Connect Inauguration today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here