മുഖ്യമന്ത്രി സിദ്ധരാമയ്യയോ ഡി.കെ. ശിവകുമാറോ? കർണാടകയിൽ പോസ്റ്റർ യുദ്ധം
കർണാടകയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേര ആർക്കെന്ന ചോദ്യം അനുയായികളിൽ ഉയരുകയാണ്. ഇതിനിടെ ഇരു നേതാക്കളുടെയും വീടിനു മുന്നിൽ അടുത്ത മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിക്കുന്ന ബോർഡ് വച്ച് പ്രവർത്തകർ രംഗം കൊഴുപ്പിച്ചു. ഇരു നേതാക്കളും മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്നതിൽ തെറ്റില്ലെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും AICC ജനറൽ സെക്രട്ടറി KC വേണു ഗോപാൽ 24 നോട് പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ബംഗളൂരുവിൽ ചേരും. Siddaramaiah or D.K. Shivakumar: Poster War Erupts in Karnataka
ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ് എന്നാൽ മുഖ്യമന്ത്രിപദത്തിനായി സമ്മർദ്ദം ശക്തമാക്കുകയാണ്. കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ. ഉപമുഖ്യമന്ത്രിപദം നൽകിയുള്ള അനുനയത്തിന് ഡി.കെ. ശിവകുമാർ വഴങ്ങുന്നില്ല. മുഖ്യമന്ത്രിപദം 2 പേർക്കും രണ്ടര വർഷം വീതംമായി നൽകുകയാണെങ്കിൽ ആദ്യ ഘട്ടം ഡി.കെ. ശിവകുമാറിന് നൽകണമെന്നാണ് ഒപ്പമുള്ള നേതാക്കളുടെ ആവശ്യം.
ഡികെ ശിവകുമാർ കനകപുര മണ്ഡലത്തിൽ ജെഡിഎസ് സ്ഥാനാർത്ഥി ബി നാഗരാജുവിനെ 1,22,392 വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ സിദ്ധരാമയ്യ വരുണ നിയമസഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി വി സോമണ്ണയെയാണ് പരാജയപ്പെടുത്തിയത്.
90ഓളം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കുണ്ട്, ഇവരെ സ്വാധീനിക്കാനും ഒപ്പം നിർത്താനും ഡികെ ശ്രമം ആരംഭിച്ചതയാണ് സൂചന. മുഖ്യമന്ത്രി പദവിയിൽ തർക്കം ഉണ്ടെന്ന കാര്യം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും സ്ഥിരീകരിച്ചു. പ്രശ്ന പരിഹാരത്തിനായി കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജെവാല ഇനി നേതാക്കളെയാണ് ഹൈക്കമാന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകീട്ട് ബംഗളൂരുവിൽ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലെ ചർച്ചകൾ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും. യോഗത്തിൽ ഉയരുന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനം എടുക്കുക.
Story Highlights: Siddaramaiah or D.K. Shivakumar: Poster War Erupts in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here