കർണാടക സർക്കാർ രൂപീകരണത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല; നിയമസഭാ കക്ഷിയോഗത്തിന് ശേഷം എല്ലാം തീരുമാനിക്കുമെന്ന് കെ.സി വേണുഗോപാൽ

കർണാടകയിൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിന് കോൺഗ്രസിന്, പാർട്ടിയുടേതായ രീതികളുണ്ട്. ആ രീതി അനുസരിച്ചാണ് നിയമസഭാ കക്ഷിയോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ വച്ച് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് കെ സി വേണുഗോപാൽ 24നോട് പറഞ്ഞു.(KC Venugopal about Karnataka govt formation)
വൈകുന്നേരം നിയമസഭാ കക്ഷിയോഗം ചേരുമ്പോൾ കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചും രൂപരേഖ തയ്യാറാക്കും. നിലവിൽ കേൾക്കുന്നത് പോലെ സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുമെന്നോ ഡി കെ ശിവകുമാർ അടക്കം രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നോ ഒന്നും തീരുമാനിച്ചിട്ടില്ല. അത്തരം കാര്യങ്ങൾ തന്നെ മാധ്യമങ്ങളിൽ നിന്നാണ് അറിയുന്നത്. എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തിയാകും തീരുമാനങ്ങളെടുക്കുന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: അയോധ്യയിൽ ഹിന്ദു ഭൂരിപക്ഷ വാർഡിൽ സ്വതന്ത്ര മുസ്ലീം സ്ഥാനാർത്ഥി വിജയിച്ചു
ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കർണാടകയിൽ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് നേതാക്കൾ. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് ചേരുമ്പോൾ സിദ്ധരാമയ്യയ്ക്കാൻ മുൻതൂക്കം കൂടുതലെന്നാണ് സൂചനകൾ. ഡി കെ ശിവകുമാറും എം ബി പാട്ടീലും ഉപമുഖ്യമന്ത്രിമാരായേക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പുകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകൾ ഡി കെ ശിവുകുമാറിന് നൽകാനാണ് സാധ്യത. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ബംഗളൂരുവിലാണ് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുക.
സംസ്ഥാനത്തെ ഏറ്റവും തലമുതിർന്ന നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ മുഖ്യമന്ത്രി പദത്തിന് സിദ്ധ രാമയ്യക്ക് അവകാശമുണ്ട്. സാധാരണ ജനങ്ങളുടെ പിന്തുണയുടെ കാര്യത്തിലും ഒരു പടിക്ക് മുകളിലാണ് സിദ്ധരാമയ്യ.
Story Highlights: KC Venugopal about Karnataka govt formation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here