Advertisement

അമേരിക്കൻ കമ്പനി ഇന്ത്യൻ ചാർപ്പായി വിൽക്കുന്നത് ഒരു ലക്ഷം രൂപയ്ക്ക്

May 14, 2023
Google News 3 minutes Read

ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ചക്കയുടെയും തേങ്ങയുടെയും ചകിരിയുടെയുമെല്ലാം വില കേട്ട് നമ്മൾ ഞെട്ടിയിട്ടുണ്ട്. ഇത്തരം നിരവധി സംഭവങ്ങൾ വാർത്തകളിൽ റിപ്പോർട് ചെയ്തിട്ടുമുണ്ട്. അത്തരമൊരു വാർത്ത തന്നെയാണ് വീണ്ടും ചർച്ചയാകുന്നത്. അമേരിക്കൻ ഇ-കൊമേഴ്‌സ് കമ്പനിയായ എറ്റ്‌സിയിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഒരു പ്രത്യേക ഇനമാണ് ഇന്ത്യക്കാരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഇന്ത്യയിൽ വീടുകളിൽ സർവ്വവ്യാപാകമായ ചാർപ്പായയാണ് താരം. സാധാരണയായി ഗ്രാമങ്ങളിൽ കാണപ്പെടുന്ന ഈ ഉത്‌പന്നം ₹5,000 മുതൽ ₹10,000 വരെയുള്ള വിലകളിൽ ലഭ്യമാണ്. ( US company sells Indian Charpai for over Rs. 1 lakh )

എന്നാൽ ഇന്ത്യയിൽ സർവസാധാരണമായി ലഭിക്കുന്ന ഈ ഉത്പന്നം ഷോപ്പിംഗ് പോർട്ടലിൽ 112,168 രൂപയ്ക്ക് ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. “വളരെ മനോഹരമായ പരമ്പരാഗത ഇന്ത്യൻ കിടക്ക” എന്ന വിശേഷിപ്പിക്കപ്പെടുന്ന, കൈകൊണ്ട് നിർമ്മിച്ച ചാർപായ് മരവും ചണ കയറുകളും പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് ഉൽപ്പന്ന വിവരണത്തിൽ പറയുന്നു. ഇന്ത്യ ആസ്ഥാനമായുള്ള ഒരു ചെറുകിട ബിസിനസ് സംരംഭമാണ് ഈ ഇനം ഉൽപ്പാദിപ്പിക്കുകയും ഷിപ്പ് ചെയ്യുകയും ചെയ്യുന്നത്. വിവരണത്തിൽ ചാർപ്പായിയുടെ വലുപ്പത്തെക്കുറിച്ചുള്ള വിശദാംശങ്ങളും നൽകുന്നു.

ഈ പരമ്പരാഗത ഇന്ത്യൻ കിടക്ക ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഉത്തരേന്ത്യയിൽ ഇതിനെ മഞ്ച, ഖാത്, ഖാട്ടിയ, അല്ലെങ്കിൽ മാഞ്ചി എന്നിങ്ങനെ വിളിക്കുന്നു. ‘ഇന്ത്യൻ ബെഡ്’ അഥവാ ചാർപായിക്ക് ചില ഗുണങ്ങളുണ്ട്. ഇത് രക്തചംക്രമണവും ദഹനവും മെച്ചപ്പെടുത്തുന്നു.

Story Highlights: US company sells Indian Charpai for over Rs. 1 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here