ആര്യൻ ഖാന്റെ അറസ്റ്റ്: ഗൂഢാലോചന സമീർ വാങ്കഡെയുടേത്; 25 കോടി തട്ടാനുള്ള ശ്രമമെന്ന് സിബിഐ എഫ്ഐആറിൽ
സമീർ വാങ്കഡെയുടെയും സംഘത്തിന്റെയും ഗൂഡാലോചന ആണ് ആര്യൻഖാന്റെ അറസ്റ്റെന്ന് വ്യക്തമാക്കി സിബിഐ. 25 കോടി തട്ടാനുള്ള ശ്രമം ആണ് നടന്നതെന്നും സിബിഐ എഫ്ഐആറിൽ ആരോപിച്ചു. സമീർ വാങ്കഡയെ കൂടാതെ എൻസിബി മുൻ എസ്പി വിശ്വ വിജയ് സിങ്, എൻസിബിയുടെ ഇന്റലിജൻസ് ഓഫിസർ ആശിഷ് രഞ്ജൻ, കെ.പി. ഗോസാവി, ഇയാളുടെ സഹായി സാൻവിൽ ഡിസൂസ എന്നിവർക്കെതിരായാണ് സിബിഐയുടെ എഫ്ഐആർ. CBI reveals Arrest of Aryan Khan was to extort 25 crores
മുൻ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മേധാവി സമീർ വാങ്കഡെയുടെ ക്രമക്കേടുകൾ അതീവ ഗൗരവകരമെന്ന് സിബിഐ വ്യക്തമാക്കി. സമീറിനും മറ്റ് 4 പേർക്കുമെതിരെയായ കേസിലെ എഫ്ഐആറിലെ വിവരങ്ങൾ ഇക്കാര്യം തെളിയിക്കുന്നു. ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കി 25 കോടി നേടുകയായിരുന്നു സമീർ വാങ്കഡെയുടെയും സംഘത്തിന്റെയും ലക്ഷ്യം.
ഇതിനായി കേസിലെ സ്വതന്ത്ര സാക്ഷിയായ കെ.പി. ഗോസാവിക്കൊപ്പം ആയിരുന്നു ഗൂഢാലോചന നടത്തിയത്. തുടർന്ന്, ഷാറുഖ് ഖാനോട് ഗോസാവി 25 കോടി ആവശ്യപ്പെട്ടു. ചർച്ചയിൽ 18 കോടിക്ക് ധാരണയായ്. മാത്രമല്ല ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ്ഐആറിൽ പറയുന്നു. മുംബൈയും ഡൽഹിയും അടക്കം വാങ്കഡെയുമായി ബന്ധമുള്ള 29 ഇടങ്ങളിലാണ് സിബിഐ സംഘം കഴിഞ്ഞ ദിവസ്സം പരിശോധന നടത്തിയത്.
Read Also: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്
2021 ഒക്ടോബർ 2ന് ഗോവയിലേക്കുള്ള ആഡംബര കപ്പലിൽ വാങ്കഡെയും സംഘവും റെയ്ഡ് നടത്തിയപ്പോൾ ലഹരിയുമായി പിടിയിലായവർക്കൊപ്പം ആര്യൻ ഖാൻ ഉണ്ടായിരുന്നു. ഇത് മുതലെടുത്തായിരുന്നു നടനായ ഷാറുഖ് ഖാനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എൻസിബി ഉന്നതതല അന്വേഷണത്തിൽ വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്ന് ആര്യനെ പ്രതിപ്പട്ടികയിൽനിന്ന് പിന്നിട് ഒഴിവാക്കി. വാങ്കഡെയെ ചെന്നൈയിലേക്കു സ്ഥലംമാറ്റുകയും ചെയ്തു. മറ്റ് 2 എൻസിബി ഉദ്യോഗസ്ഥരെ ക്രമക്കേടുകളുടെ പേരിൽ കഴിഞ്ഞ ദിവസം സർവീസിൽനിന്നു പിരിച്ചുവിടുകയും ചെയ്തു.
Story Highlights: CBI reveals Arrest of Aryan Khan was to extort 25 crores
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here