Advertisement

സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടാം ദിവസവും മാറ്റമില്ല

May 15, 2023
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാത്ത തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.(Gold Rate Today)

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5645 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 4685 രൂപയാണ്. അന്താരാഷ്ട്ര സ്വർണവിലയിലുള്ള വ്യതിയാനമാണ് സംസ്ഥാനത്ത് പ്രതിഫലിക്കുന്നത്.

വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു മാസമായി 80 നു മുകളിൽ തുടർന്ന വെള്ളിയുടെ വില ശനിയാഴ്ച മൂന്ന് രൂപ കുറഞ്ഞ് 79 ലേക്കെത്തിയിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Story Highlights: Gold Rate Today Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here