ട്രെയിനിനുള്ളിലെ അക്രമം: കുത്തിയത് സ്ത്രീകളെ അപമാനിച്ചത് ചോദ്യം ചെയ്തതിനെന്ന് ആക്രമിക്കപ്പെട്ട ദേവദാസ്

ഷൊർണൂരിൽ മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ വച്ച് നടന്ന ആക്രമണത്തിൽ പ്രതികരിച്ച് കുത്തേറ്റ യാത്രികൻ ദേവദാസ്. തന്നെ കുപ്പികൊണ്ടാണ് കുത്തിയതെന്ന് ദേവദാസ് പറഞ്ഞു. പ്രതി ലഹരിയിൽ ആയിരുന്നു എന്ന് സംശയമുണ്ട്. കമ്പാർട്ട്മെന്റിൽ സ്ത്രീകളോട് ഉൾപ്പെടെയുള്ളവരോട് ഇയാൾ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. മോശമായ പെരുമാറ്റം ചോദ്യം ചെയ്തതോടെയാണ് ആക്രമിച്ചതെന്നും ദേവദാസ് പറഞ്ഞു.
സിയാദ് എന്നയാളാണ് ട്രെയിനിൽ വച്ച് ദേവദാസിനെ കുത്തിയത്. സിയാദ് ശല്യം ചെയ്യുന്നത് ദേവദാസ് ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും വാക്ക് തർക്കം ഉണ്ടായി. സിയാദ് മദ്യപിച്ചിരുന്നെന്നും ആർ പി എഫ് വ്യക്തമാക്കുന്നു.
Read Also: ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ
മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം നടന്നത്. പരപ്പനങ്ങാടി സ്വദേശിയാണ് കുത്തേറ്റ ദേവദാസ്. കുപ്പി ഉപയോഗിച്ചാണ് ദേവദാസിനെ സിയാദ് കുത്തിയത്. ദേവദാസിന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. കുത്തിയതിന് ശേഷം സിയാദ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.
കുത്തേറ്റ ദേവദാസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: Passenger stabbed on train in Shoranur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here