ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലതെന്ന് രമേശ് ചെന്നിത്തല; എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന KPCC പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലതെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. നിലവിൽ അത്തരം കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. വിശാലമായ മതേതര ശക്തികൾക്ക് കോൺഗ്രസ് നേതൃത്വത്തിൽ ഏകോപനം ഉണ്ടാകും അദ്ദേഹം കൂട്ടിച്ചേർത്തു. Roshy Augustine to Ramesh Chennithala who invites Kerala Congress to UDF
Read Also: ‘SRIT വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും; കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരും’; രമേശ് ചെന്നിത്തല
ഇതിനിടെ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. തത്കാലം യുഡിഎഫിലേക്ക് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ക്ഷണിച്ചതിൽ സന്തോഷം എന്നും എന്നാൽ, എൽഡിഎഫിൽ ഉറച്ചു നിൽക്കും എന്നും അദ്ദേഹം അറിയിച്ചു. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല തങ്ങൾ. ജോസ് കെ മാണി വിഭാഗം പുറത്തു പോയതല്ല, പുറത്താക്കിയതാണ്. അത് തെറ്റായിപ്പോയി എന്ന് യുഡിഎഫ് മനസ്സിലാക്കിയതിൽ സന്തോഷമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Story Highlights: Roshy Augustine to Ramesh Chennithala who invites Kerala Congress to UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here