12 വയസുകാരനെ സൈക്കിൾ ചെയിൻ കൊണ്ട് കഴുത്തുഞെരിച്ച്, കഴുത്തറുത്ത് കൊന്ന് മൃതദേഹം കവറിലാക്കി; സുഹൃത്തുക്കളായ കുട്ടികൾ പിടിയിൽ

12 വയസുകാരനെ സൈക്കിൾ ചെയിൻ കൊണ്ട് കഴുത്തുഞെരിച്ച് കൊന്ന മൂന്ന് സുഹൃത്തുക്കൾ പിടിയിൽ. 16, 14, 11 വയസുള്ള കുട്ടികളെയാണ് പൊലീസ് പിടികൂടിയത്. 12 വയസുകാരനായ സുഹൃത്തിനെ സൈക്കിൾ ചെയിൻ കൊണ്ട് കഴുത്ത് ഞെരിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതിനു ശേഷം കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ഒരു കവറിലാക്കി ഉപേക്ഷിച്ചു. പ്രതികളായ കുട്ടികളെ ദുർഗുണ പരിഹാര പാഠശാലയിലേക്കയച്ചു.
മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയുമായി 16കാരൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് മൂന്ന് കുട്ടികൾ ചേർന്ന് 12 വയസുകാരനെ ആളൊഴിഞ്ഞ ഇടത്തേക്ക് വിളിച്ചു. മൂന്ന് പേരിൽ രണ്ടുപേർ സഹോദരങ്ങളാണ്. ആദ്യം 12 വയസുകാരനെ സൈക്കിൾ ചെയിൻ കൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി കരഞ്ഞു. ഇതോടെ സംഘം വലിയ കല്ലുകൊണ്ട് കുട്ടിയുടെ തലയ്ക്കടിച്ചു. ശേഷം കത്തികൊണ്ട് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഒരു കവറിലാക്കി ഇവർ ഉപേക്ഷിച്ചു. ഒരു സ്ത്രീയാണ് ഈ കവർ കണ്ടെത്തി വിവരം പൊലീസിനെ അറിയിച്ചത്.
Story Highlights: boys killed friend madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here