Advertisement

ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തുന്നു, കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല; മുഖ്യമന്ത്രി പിണറായി

May 16, 2023
3 minutes Read
Pinarayi-vijayan-says-about-kerala-school-opening-

ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് പൊന്നാനി മണ്ഡലം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ ഇടതുപക്ഷ സർക്കാർ അനുവദിക്കില്ല. കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാട് തന്നെയാണ് ഇപ്പോഴും നാളെയും പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ( CAA will not be implemented in Kerala; CM Pinarayi vijayan ).

മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കാനാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. അത് കേരളത്തിൽ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാർ സമ്മതിക്കില്ല. ഇത്തരത്തിലുള്ള വർഗീയത പറഞ്ഞു വരുമ്പോൾ മത നിരപേക്ഷത പറഞ്ഞ് നടക്കുന്നവർ കാര്യമായി പ്രതികരിക്കുന്നില്ല എന്നത് അപകടകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കേരളത്തെ എങ്ങനെയൊക്കെ വിഷമിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നത്. ദുരന്തകാലത്തടക്കം കേരളത്തെ കേന്ദ്രം സഹായിച്ചില്ല. ലഭിച്ച സഹായങ്ങൾ കേന്ദ്രസർക്കാർ തടസപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തിന്റെ ജനസംഖ്യക്ക് ആനുപാതികമായി കേന്ദ്രം സഹായം തരുന്നില്ല. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസർക്കാർ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Story Highlights: CAA will not be implemented in Kerala; CM Pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top