ഇന്ത്യൻ ഭക്ഷണത്തെ പ്രശംസിച്ചുകൊണ്ട് ഇലോൺ മസ്‌കിൻറെ ട്വീറ്റ്

രുചികളുടെയും നിറങ്ങളുടെയും കലവറയാണ് ഇന്ത്യൻ പാചകരീതി. കൂടാതെ ആയിരം വർഷം പഴക്കമുള്ള സമ്പന്നമായ ചരിത്രമുണ്ട് ഈ രുചിക്കൂട്ടിന്. സമാനതകളില്ലാത്ത രുചികൾ, സുഗന്ധങ്ങൾ, വ്യത്യസ്തമായ പാചക രീതി എന്നിവ കൊണ്ട് സമ്പന്നമാണ് ഇന്ത്യൻ ഭക്ഷണങ്ങൾ. ലോകം ഒരു ഗ്ലോബൽ വില്ലേജായി മാറുമ്പോൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകൾ ഇന്ത്യൻ വിഭവങ്ങളുടെ കടുത്ത ആരാധകരായി മാറുകയാണ്. ഇപ്പോഴിതാ, കോടീശ്വരനായ ഇലോൺ മസ്‌കും ഇന്ത്യൻ ഭക്ഷണപ്രേമികളുടെ പട്ടികയിൽ എത്തിയിരിക്കുന്നു.
I love basic bitch Indian food it’s so insanely good pic.twitter.com/FJmjgL2H3e
— Daniel (@growing_daniel) May 16, 2023
ചൊവ്വാഴ്ച, ട്വിറ്റർ ഉപയോക്താവ് ഡാനിയൽ, ബട്ടർ ചിക്കൻ, നാൻ, റൈസ് എന്നിവയുടെ വായിൽ വെള്ളമൂറുന്ന ചിത്രം പങ്കിട്ടിരുന്നു. ”എനിക്ക് ഇന്ത്യൻ ഫുഡ് ഇഷ്ടമാണ്. വളരെ സ്വാദിഷ്ടമാണ്” എന്നാണ് അദ്ദേഹം കുറിച്ചത്. ഇതിനു മറുപടിയായി മസ്‌ക് കുറിച്ചത് ”സത്യം.” എന്നാണ്.
ടെസ്‌ല സിഇഒയുടെ ഒറ്റവാക്കിലുള്ള മറുപടി ഇന്ത്യക്കാരും ഭക്ഷണപ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിൽ ഇന്ത്യൻ ഭക്ഷണത്തെ പുകഴ്ത്തിയതിന് പലരും അദ്ദേഹത്തിന് നന്ദി പറഞ്ഞു. വളരെ പെട്ടെന്നാണ് ട്വിറ്ററിൽ പോസ്റ്റ് വൈറലായത്.
Story Highlights: Elon Musk Tweets In Praise Of Indian Food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here