Advertisement

വരുന്നു പാൻ കാർഡുമായി ബന്ധിപ്പിക്കുന്ന പുതിയ കോഡ്; ബാധകമാവുക സാമ്പത്തിക കുറ്റകൃത്യം നടത്തിയ വ്യക്തികൾക്കും കമ്പനികൾക്കും

May 16, 2023
3 minutes Read
Govt weighs unique code for economic offenders with links to PAN Aadhaar

സാമ്പത്തിക കുറ്റകൃത്യം നടത്തുന്നവർക്ക് ഇനി മുതൽ ആധാർ, പാൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ കോഡ് നിലവിൽ വരുന്നു. നാഷ്ണൽ ഇക്കണോമിക് ഒഫൻസ് റെക്കോർഡ്‌സിൽ കേന്ദ്ര അന്വേഷണ ഏജൻസി സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് പിന്നാലെ ജെനറേറ്റ് ചെയ്യപ്പെടുന്ന ആൽഫാ-ന്യൂമറിക് കോഡാകും ഇത്. ‘യുണീക്ക് ഇക്കണോമിക് ഒഫൻഡർ കോഡ്’ എന്നാണ് ഇതിന്റെ പേര്. ( Govt weighs unique code for economic offenders with links to PAN Aadhaar )

സാമ്പത്തിക കുറ്റകൃത്യം നടന്ന ശേഷം അന്വേഷണം നടത്താനായി ഒരു ഏജൻസി കുറ്റപത്രം ഫയൽ ചെയ്യുന്നത് വരെ കാത്തിരിക്കേണ്ട നിലവിലെ സ്ഥിതിക്കാണ് പുതിയ നീക്കം അന്ത്യം കുറിക്കുന്നത്. പുതിയ കോഡുമായി സാമ്പത്തിക കുറ്റകൃത്യം നടത്തിയവരുടെ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതോടെ അവർ പുതുതായി എന്തെങ്കിലും കുറ്റകൃത്യം നടത്തിയാൽ മൾട്ടി-ഏജൻസി അന്വേഷണം ഞൊടിയിടയിൽ ആരംഭിക്കാൻ കഴിയും.

ഒരു വ്യക്തിയാണ് സാമ്പത്തിക കുറ്റകൃത്യം ചെയ്തതെങ്കിൽ ഏജൻസി പുറപ്പെടുവിക്കുന്ന യുണീക്ക് ഇക്കണോമിക് ഒഫൻഡർ കോഡ് ആധാറുമായും കുറ്റകൃത്യം ചെയ്യുന്നത് ഒരു കമ്പനിയാണെങ്കിൽ പാൻ കാർഡുമായുമാകും ബന്ധിപ്പിക്കുക.

മുൻ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, വ്യവസായി വിജയ് മല്യ, മുൻ കേന്ദ്ര മന്ത്രി പി ചിതംബരം എന്നിങ്ങനെ ഉന്നതർക്കും ഈ കോഡ് ബാധകമാകും. പാരിസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ഈ വർഷം നടക്കാനിരിക്കുന്ന മീറ്റിംഗിൽ ഇന്ത്യ ഈ പദ്ധതി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Story Highlights: Govt weighs unique code for economic offenders with links to PAN Aadhaar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top