കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ കളരി അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു; ഉദ്ഘാടനം നാളെ

കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ കളരി അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. കളരിവിദഗ്ദ്ധയും കെഎസിവി കളരി അക്കാദമി മേധാവിയുമായ പദ്മശ്രീ മീനാക്ഷിയമ്മയാണ് കളരി പരിശീലനം നയിക്കുക. ടൂറിസം വകുപ്പിനുകീഴിൽ കോവളം വെള്ളാറിൽ പ്രവർത്തിക്കുന്ന ക്രാഫ്റ്റ്സ് വില്ലേജിലാണ് ‘കെഎസിവി കളരി അക്കാദമി’ പ്രവർത്തിക്കുക.
കളരിപരിശീലനവും അക്കാദമികപഠനങ്ങളും ആരോഗ്യപരിപാലനവും ഒക്കെയായി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ മേയ് 17-നു പ്രവർത്തനം തുടങ്ങുന്ന ‘കെഎസിവി കളരി അക്കാദമി’ സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യകേന്ദ്രം ആണ്. വടക്കേമലബാറിന്റെ സ്വത്വവുമായി ഇഴചേർന്നുനില്ക്കുന്ന കളരിസമ്പ്രദായത്തിലെ ഏറ്റവും പുകൾപെറ്റ കടത്തനാടൻ പാരമ്പര്യത്തെ ലോകപ്രസിദ്ധമാക്കിയ അഭ്യാസിയും പരിശീലകയുമായ പദ്മശ്രീ മീനാക്ഷിയമ്മയാണ് അക്കാദമിയുടെ മേധാവി. സന്ദർശകർക്കായുള്ള അവതരണങ്ങളിൽ കളരിയുടെ വടക്കനും തെക്കനും ആയ എല്ലാ വ്യത്യസ്തശൈലികളും ഉണ്ടാകും.
Story Highlights: kalari school kovalam tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here