രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്നു; യുവാവിനെതിരെ കേസ്

രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഏഴ് വയസുകാരനെ പിതാവ് കഴുത്തുഞെരിച്ച് കൊന്നു. ഇൻഡോറിലാണ് 26കാരനായ യുവാവ് മകനെ കൊലപ്പെടുത്തിയത്. ആദ്യ ഭാര്യയിലുണ്ടായ മകനെ നോക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാം ഭാര്യയുമായി തർക്കം രൂക്ഷമായിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.
ശശിപാൽ മുണ്ടെ എന്നയാളാണ് മകനെ കൊലപ്പെടുത്തിയത്. ആറു വർഷം മുൻപാണ് ഇയാളുടെ ആദ്യ ഭാര്യ മരിച്ചത്. ആദ്യഭാര്യയിലെ മകനെ കൂടെ നിർത്തില്ലെന്ന് രണ്ടാം ഭാര്യ നിലപാടെടുത്തു. ഇക്കാര്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് തൻ്റെ വീട്ടിലേക്ക് അവർ മടങ്ങിപ്പോവുകയും ചെയ്തു. തുടർന്നാണ് പ്രതി മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ സംഭവ സ്ഥലത്തുനിന്ന് പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
Story Highlights: man killed 7 year old son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here