ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ 4 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ 4 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ( monsoon to arrive in kerala on june 4 )
അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതൽ മറ്റനാൾ വരെ കടുത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഈർപ്പമുള്ള വായുവും ഉയർന്ന് താപനിലയും മൂലം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള വിവിധ പ്രദേശങ്ങളിലാണ് ഉയർന്ന ചൂടിന് സാധ്യതയുള്ളത്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം, ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.
കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
Story Highlights: monsoon to arrive in kerala on june 4
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here